Monday, August 25, 2025
spot_img

നീറ്റ് പരീക്ഷ ക്രമക്കേടിൽ വീണ്ടും അറസ്റ്റ്,കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ അറസ്റ്റില്‍

നീറ്റ്-യുജി കേസിൽ ഒരാൾ കൂടി ബീഹാറിൽ അറസ്റ്റിൽ.ചോദ്യപേപ്പർ ചോർത്തിയ കേസിലെ സൂത്രധാരനെന്ന് കരുതുന്ന ‘റോക്കി’ എന്നറിയപ്പെടുന്ന രാകേഷ് രഞ്ജനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.അറസ്റ്റിന് ശേഷം പാറ്റ്‌നയിലും കൊൽക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ 10 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 33 ആയി.

Hot Topics

Related Articles