കാഞ്ഞങ്ങാട്:ആവേശമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പര്യടനം നീലേശ്വരത്ത് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും
ഊഷ്മളമായ സ്വീകരണമാണ് രാജ്മോഹൻ ഉണ്ണിത്താന് ലഭിക്കുന്നത്. അഞ്ചുവർഷം എംപി എന്ന നിലയിൽ നാട്ടിൽ ചെയ്ത വികസനങ്ങളും, നാടിന് വേണ്ടി പാർലമെന്റിൽ നടത്തിയ ഇടപെടലുകളും എണ്ണിയെണ്ണി പറഞ്ഞാണ് തുടർച്ചക്കായി വോട്ട് അഭ്യർത്ഥന.നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതും, ചെറുവത്തൂരിൽ പരശുരാമിന് സ്റ്റോപ്പ് അനുവദിച്ചതും തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം ആണെന്ന് പറഞ്ഞപ്പോൾ കരാഘോഷത്തോടെയാണ് സദസ്സ് അദ്ദേഹത്തെ ശ്രവിച്ചത്.
നീലേശ്വരം പടിഞ്ഞാറ്റിൻ കൊവ്വലിൽ ആരംഭിച്ച പര്യടനം ചിറപ്പുറം, വള്ളിക്കുന്ന്, മയിച്ച, തെക്കേ വളപ്പ്, ചെറുവത്തൂർ, കാലിക്കടവ്, വെള്ളച്ചാൽ, ചെമ്പ്രക്കാനം, വലിയ പൊയിൽ,ഞണ്ടാടി,ചീമേനി, പോത്താംകണ്ടം, അത്തൂട്ടി, കുന്നുംകൈ, മൗക്കോട്, കടുമേനി, നല്ലോംപുഴ, പാലാ വയൽ, തയ്യേനി, പറമ്പ, പുങ്ങം ചാൽ, നർക്കിലക്കാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഭീമനടിയിൽ അവസാനിച്ചു , പി കെ ഫൈസൽ,കെ പി കുഞ്ഞിക്കണ്ണൻ,എം അസൈനാർ,കരിമ്പിൽ കൃഷ്ണൻ,ഹക്കീം കുന്നിൽ,
എ ജി സി ബഷീർ, ടി സി എ റഹ്മാൻ,ജെറ്റോ ജോസഫ്,
പി കുഞ്ഞിക്കണ്ണൻ,മാമുനി വിജയൻ,കെ വി സുധാകരൻ,
മടിയൻ ഉണ്ണികൃഷ്ണൻ,
അബ്ദുല്ല കുഞ്ഞി ചെർക്കള,രമേശൻ കരുവാച്ചേരി,കെ കെ രാജേന്ദ്രൻ, ശാന്തമ്മ ഫിലിപ്പ്,
ബിപി പ്രദീപ്കുമാർ,
ജോയ് ജോസഫ്,ജോമോൻ ജോസഫ്,
എറുവാട്ട് മോഹനൻ,കെ ബാലകൃഷ്ണൻ,ജയറാം, ബാബു സി എ, എ വി ഭാസ്കരൻ, ജോർജ് കാരിമടം,നോയൽ ടോമിൻ ജോസഫ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം വിവിധ പ്രദേശങ്ങളിൽ ഒപ്പം ഉണ്ടായിരുന്നു.