കാസർകോട്:യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പര്യടനം മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കമ്പാറിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ബെല്ലിൽ സന്ദർശനം നടത്തി തൊഴിലാളികളോട് വോട്ട് അഭ്യർത്ഥന നടത്തി. കടവത്ത് പൂഴി തൊഴിലാളികളോട് തോണിയിൽ കയറി വോട്ട് അഭ്യർത്ഥിച്ചു
തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഏരിയാലിൽ സമാപിച്ചു.
കാസർഗോഡ് ജില്ലയുടെ പിന്നോക്ക ജില്ലയെന്ന പേരുദോഷം മാറണം, എയിംസ് കാസർഗോഡ് ലഭിക്കണം, യുഡിഎഫ് സർക്കാർ അനുവദിച്ച മെഡിക്കൽ കോളേജിനെ വെന്റിലേറ്ററിൽ ആക്കിയിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ. കാസർഗോഡിന്റെ തലവരമാറ്റാൻ ജനത ബാലറ്റിലൂടെ മറുപടി നൽകണം. താൻ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഒരു അവസരം കൂടി നൽകണം. സമ്പൂർണ്ണ പാസ്പോർട്ട് സേവാ കേന്ദ്രം കാസർഗോഡിന് ലഭിക്കേണ്ടതായിട്ടുണ്ട്,
റെയിൽവേ രംഗത്തും ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് വികസിക്കേണ്ടതായിട്ടുണ്ട്. അതിനായി വോട്ട് നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് സ്ഥാനാർത്ഥിയുടെ ഹ്രസ്വമായ വോട്ടഭ്യർത്ഥന.
എംപി ഫണ്ടിന്റെ സമ്പൂർണ്ണ വിനിയോഗവും, കാസർഗോഡിന് വേണ്ടി പാർലമെന്റിൽ താൻ ശബ്ദമുയർത്തിയതും, പൗരത്വ ഭേദഗതി നിയമ ബില്ല് കീറിയെറിഞ്ഞ് പാർലമെന്റിൽ പ്രതിഷേധിച്ചതിന് സസ്പെൻഷൻ ലഭിച്ചതും സ്ഥാനാർത്ഥിയുടെ പ്രസംഗ വിഷയം ആണ്.
വൻ കരഘോഷത്തോടെയാണ് സ്ഥാനാർത്ഥിയെ വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ സ്വീകരിക്കുന്നത്.
കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ അടുക്കത്ത് ബയലിൽ നിന്ന് ആരംഭിച്ച പ്രചാരണം വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി
ദീനാർ നഗറിൽ സമാപിച്ചു.
സി ടി അഹമ്മദലി,കല്ലട്ര മാഹിൻ ഹാജി, കെ നീലകണ്ഠൻ, പി കെ ഫൈസൽ, എ അബ്ദുൾ റഹ്മാൻ,മുനീർ ഹാജി,
എ ഗോവിന്ദൻ നായർ,മാഹീൻ കേളോട്ട് എ എം കടവത്ത്, കെ ഖാലിദ്, ആർ ജി ഗംഗാധരൻ,
ടി എം ഇക്ബാൽ, അബ്ബാസ് ബീഗം, കെ എം ബഷീർ, കെബി കുഞ്ഞാമു,ജി നാരായണൻ, അൻവർ ചേരങ്കൈ,സാജിദ് കമ്മാടം, നാരായണൻ നായർ, അബ്ദുൽ ഖാദർ, ഹനീഫ് ചേരങ്കൈ, അർജുനൻ തായലങ്ങാടി എന്നിവർ വിവിധ പ്രദേശങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.