കണ്ണൂരിൽ സംഘടിപ്പിച്ച രാഹുൽ ഗാന്ധി പങ്കെടുത്ത കണ്ണൂർ കാസർഗോഡ്, പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പങ്കെടുത്തതിനു ശേഷം ഉച്ചതിരിഞ്ഞ്
യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തീരദേശ മേഖലയിലെ പ്രചാരണം കുശാൽനഗറിൽ ആരംഭിച്ചു. വൻ ജനാവലിയാണ് തീരദേശ മേഖലയിൽ രാജ് മോഹൻ ഉണ്ണിത്താനെ സ്വീകരിക്കാൻ എത്തിയത്. തീരദേശ മേഖലയിൽ മത്സ്യബന്ധന ഹാർബറുകൾ പുതിയതായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ സംസാരിച്ചതും, തീരദേശ ജനതയുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടതും കരഘോഷത്തോടെയാണ് തീരദേശവാസികൾ കേട്ടത്.
വികസന തുടർച്ചയ്ക്ക് വോട്ട് അഭ്യർത്ഥിച്ചാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും അടുത്ത സ്വീകരണ കേന്ദ്രങ്ങളിലേക്ക് അദ്ദേഹം പോകുന്നത്.
കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെയും, അജാനൂർ പഞ്ചായത്തിലെയും തീരദേശ മേഖലയിലൂടെ സഞ്ചരിച്ച് സ്ഥാനാർത്ഥിയുടെ പര്യടനം ചിത്താരി നോർത്തിൽ സമാപിച്ചു.
ബല്ലാ കടപ്പുറത്ത് രാജ് മോഹൻ ഉണ്ണിത്താന്റെ പ്രചാരണ പൊതുയോഗം എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു.പി വി സുരേഷ്,ബഷീർ വെള്ളിക്കോത്ത്,
വൺ ഫോർ അബ്ദുൾ റഹ്മാൻ, ടി വി ഉമേശൻ,
രഘുനാഥ്,ടി വി തമ്പാൻ,
അഡ്വ എൻ എ ഖാലിദ്, സി മുഹമ്മദ് കുഞ്ഞി,
എം കുഞ്ഞികൃഷ്ണൻ,ബി പി പ്രദീപ് കുമാർ, എം പി ജാഫർ, വി ഗോപി,കെ പി ബാലകൃഷ്ണൻ, കൂക്കൾ ബാലകൃഷ്ണൻ,എംകെ അബൂബക്കർ ഹാജി, റസാക്ക് തായിലക്കണ്ടി, കെ മുഹമ്മദ് കുഞ്ഞി,പി ബാലകൃഷ്ണൻ, എക്കാൽ കുഞ്ഞിരാമൻ,വിവി സുഹാസ് എന്നിവർ വിവിധ പ്രദേശങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.
പടം 2, തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ വോട്ടർമാരുടെ കൂടെ സെൽഫി എടുക്കുന്നു.
പടം 3. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ കുശാൽനഗറിൽ പ്രചരണം നടത്തുന്നു.