Friday, November 1, 2024
spot_img

ആവേശത്തിരയിളക്കമായി പയ്യന്നൂരിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രചരണം

പയ്യന്നൂർ:യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും കവലകളിൽ തടിച്ച് കൂടി നിൽക്കുന്ന ജനങ്ങൾ ക്കിടയിലേക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ നാടിന് നൽകിയ വികസനവും നാടിന് വേണ്ടി പാർലമെന്റിൽ നടത്തിയ ഇടപെടലുകളും വിശദീകരിച്ച് അനൗൺസ്മെന്റ് വാഹനം കടന്നു വരുന്നു തൊട്ടു പിന്നാലെ തുറന്ന വാഹനത്തിൽ കൂപ്പ് കൈകകളുമായി ജനങ്ങളെ അഭിവാദ്യം ചെയ്ത് രാജ്‌മോഹൻ ഉണ്ണിത്താൻ കടന്ന് വരുമ്പോൾ ആവേശം അലയടിക്കുകയാണ് സ്വീകരണ യോഗങ്ങൾ.കഠിനമായ വേനൽ ചൂട് സഹിച്ചും വ്രതം പിടിച്ചും ജനം സ്ഥാനാർഥിയുടെ വരവിനായി ഏറെ നേരം കാത്തിരിക്കുമ്പോൾ അവർക്ക് ഹസ്തദാനം നൽകിയും സ്നേഹത്തോടെ കുശലം പറഞ്ഞു വോട്ടഭ്യർത്ഥിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർഥി. അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും കഴിഞ്ഞ കാലങ്ങളിൽ കൂടെ നിന്ന ജനത്തിന് നന്ദി പ്രകടിപ്പിച്ചും നീണ്ടുപോകുന്ന നന്ദി പ്രസംഗം. പിന്നെ എല്ലാവരോടും താൻ തുടങ്ങി വെച്ച പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകാൻ വോട്ടു നൽകണമെന്ന അഭ്യർത്ഥന. ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇന്നലെ പയ്യന്നൂർ നിയോജക മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ തിരഞ്ഞെടുപ്പ് പര്യടനം . അന്നൂർ അമ്പല പരിസരത്ത് നിന്നും ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
കൊറോം ചാലിലെ തറവാട് ശ്രീ കാക്കറ ഭഗവതി പൊട്ടൻ ദൈവം ദേവസ്ഥാനത്തെത്തി വിഷ്ണു മൂർത്തി,
വെള്ളാരം കുളങ്ങര ഭഗവതി തെയ്യങ്ങളുടെ അനുഗ്രഹം തേടി വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു.
വ്യാപാരികളോടും, ഓട്ടോ റിക്ഷ തൊഴിലാളികളോടും, മറ്റു പൊതുജനങ്ങളോടും വോട്ട് ചോദിച്ച് എൽ ഐ സി ജംഗ്ഷൻ, തായിനേരി, അംബേദ്കർ കോളനി, കേളോത്ത്, കൊറ്റി,
കണ്ടങ്കാളി സ്കൂൾ, പയ്യന്നൂർ തെരു, മഹാദേവ ഗ്രാമം, പെരുമ്പ, കോറോം നോർത്ത്, കോത്തായി മുക്ക്, വെള്ളൂർ ആൽ, കരിവെള്ളൂർ, മാത്തിൽ,തണ്ടനാട്ടുപൊയിൽ, പെരിങ്ങോം, വയക്കര, പാടിയോട്ടുചാൽ, രാജഗിരി,കാനം വയൽ, ജോസ് ഗിരി, താബോർ, തിരുമേനി,
കുണ്ടേരി കോളനി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം
രാത്രി ഏറെ വൈകിയാണ് തട്ടുമ്മലിൽ സമാപിച്ചു.
കെ പി സഹദുള്ള,ഷുക്കൂർ ഹാജി,എംപി ഉണ്ണികൃഷ്ണൻ,
കെ ജയരാജ്, എ പി നാരായണൻ, എം കെ രാജൻ, മഹേഷ് കുന്നുമ്മൽ,
റഷീദ് കവ്വായി, ലളിത ടീച്ചർ,രത്നാകരൻ,സുധീഷ് കടന്നപ്പള്ളി,വി പി സുഹാസ്,കെ കെ സുരേഷ് മാസ്റ്റർ,ഡി കെ ഗോപിനാഥ്,
എം ഉമ്മർ,അത്തായി പത്മിനി,
ഇ പി ശ്യാമള, വി വി പ്രിയ,കെ ടി ഹരീഷ്, പിലാക്കൽ അശോകൻ, പ്രശാന്ത് കോറോം,ശശിധരൻ മാസ്റ്റർ, യു ബാബു, എൻ അബ്ദുൾ റഹ്മാൻ, സൈഫുദ്ധീൻ മാസ്റ്റർ, ഷമീമ, എ കെ രാജൻ മാസ്റ്റർ, രവി പൊന്നംവയൽ, ടി പി ചന്ദ്രൻ, മനോജ്‌ വടക്കൻ, എ ബാലകൃഷ്ണൻ, എ എൻ കുഞ്ഞപ്പൻ, ടി പി മുസ്തഫ, എ ഷാജഹാൻ എന്നിവർ വിവിധ പ്രദേശങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

Hot Topics

Related Articles