Thursday, November 28, 2024
spot_img

കാസർകോട്ടെ 32827 കന്നി വോട്ടർമ്മർ എങ്ങനെ ചിന്തിക്കും ആർക്ക് തുണയാകും.….?

ഈ വർഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്നും 32000 ൽ
കൂടുതൽ കന്നി വോട്ടർമ്മാരുടെ സമ്മതി ദാനവകാശം വലിയ പങ്ക് വഹിക്കും.

17,058 പുരുഷ വോട്ടര്‍മാര്‍,
സ്ത്രീ വോട്ടര്‍മാര്‍ 15,767,

രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ജില്ലയിൽ 23,215 കന്നിവോട്ടര്‍മാര്‍,പുരുഷ വോട്ടര്‍മാര്‍ 12,096, സ്ത്രീ വോട്ടര്‍മാര്‍ 11,117

ഇന്ന് കാസർകോടിൻ്റെ യുവരക്തങ്ങൾക്ക് വലിയ ഇഷ്ടം രാജ് മോഹൻ ഉണ്ണിത്താനോട് തന്നെയാണ് രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിൻ്റെ ചടുലതയും യുവതയോടുള്ള സംവേദനക്ഷമതയും ഉണ്ണിത്താന് മാർക്ക് നല്കുന്നു. ക്യാമ്പസുകളിലെ അദ്ദേഹത്തിൻ്റെ സന്ദർശനം വിദ്യർത്ഥികൾക്ക് ഏറെ ഇഷ്ടമാണ് അവരത് ആഘോഷിക്കുകയാണ്. വിദ്യർത്ഥികളോട് സംവദിക്കാൻ അദ്ദേഹത്തിനും ഏറെ ഇഷ്ടമാണ് തിരക്കിനിടയിലും അദ്ദേഹം അതിനായി സമയം കണ്ടെത്താറുണ്ട്.

വീടുകളിലെ മിനിസ്ക്രീനിൽ കേരളമാകെ സുപരിചിതനായ വാക്ചാതുരി തങ്ങളുടെ എംപി ആണെന്ന് പറയുമ്പോഴുണ്ടാകുന്ന അഭിമാനം വലിയതാണ് എന്നാണ് പല ക്യാമ്പസുകളിലേയും വിദ്യർത്ഥികളുടെ പക്ഷം.

കാസർകോടിന്റെ യുവതയുടെ വലിയ ദുഖവും നിരാശയുമാണ് കാസർക്കോട് വർഗീയ വിഷയങ്ങളിൽ സെൻസിറ്റീവ് ആണെന്ന ചില ലോപികളും മാധ്യമങ്ങളും പ്രചരിപ്പിക്കുമ്പോൾ അതിന് അറുതി വരുത്തിയ ഉണ്ണിത്തനെ കാസർകോടിൻ്റെ പുതു ബ്രാൻഡ് അംബസിഡർ എന്നാണ് യുവതലമുറ വിശേഷിപ്പിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കപ്പെട്ട കാസറകോടിൻ്റെ യഥാർത്ഥ മുഖവും മതസൗഹാർദ്ദവും ലോകത്തോട് വിളിച്ചോതുകയും മാധ്യമങ്ങളുടെ കണ്ണ് തുറപ്പിക്കപ്പെടുകയും ചെയ്തത് കാസർകോടിൻ്റെ ഉണ്ണിച്ചയാണ് എന്നാണ് വിദ്യർത്ഥികളടങ്ങുന്ന യുവതലമുറ ഉറച്ച് വിശ്വസിക്കുന്നത്.

എന്നാൽ പരമ്പരാഗത കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്നുമുള്ള യുവ വോട്ട് ഉണ്ണിത്താന് പിടിച്ചടുക്കാൻ സാധിക്കുകയില്ല അതിന് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതായിട്ടുണ്ട് ഉണ്ണിത്താൻ്റെ മുഖ്യ എതിരാളി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് വലിയ രീതിയിൽ യുവ വോട്ടർമ്മാരെ സ്വാധിനിക്കൻ സാധിച്ചിട്ടില്ല. ജില്ലയിലെ പർട്ടിയുടെ സമുന്നതനായ നേതാവാണ് എന്ന പരിഗണ പാർട്ടി വോട്ടുകളിൽ സ്വധീനം ചെലുത്തും.

എൻ ഡി എ സ്ഥാനാർത്ഥി എം എൽ അശ്വിനി ആറ് ഭാഷകളിൽ സംസാരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് സപ്തഭാഷ സംഗമഭൂമിയിൽ എൻ ഡി എ ജയിച്ചാൽ എയിംസ് കൊണ്ട് വരും എന്ന കാസർകോടിൻ്റെ മരുമകളുടെ പ്രഖ്യാപനം യുവതലമുറ എങ്ങനെ ഏറ്റെടുക്കും എന്ന് പ്രവചിക്കാൻ സാധിക്കുന്നതല്ല കാസർകോടിൻ്റെ ഏറ്റവും വലിയ പ്രശ്നമായ വിദ്യഭ്യാസ സ്ഥാപനങ്ങളുടേയും ആരോഗ്യ മേഖലയുടേയും അപര്യാപ്തത ഏറ്റ് പിടിച്ചാണ് പ്രചരണം യുവാക്കളെ സ്വധീനിക്കാൻ ഏറെ സാധ്യതയുണ്ട്.

നവ മാധ്യമങ്ങളിലും മിനിസ്ക്രീനീലുമുള്ള താരപരിവേശം ഉണ്ണിത്ത നൊഴിച്ചുള്ള മറ്റു സ്ഥാനർത്ഥികൾക്കില്ല എന്നതും യദാർത്ഥ്യമാണ്.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 17,058 പുരുഷ വോട്ടര്‍മാരും 15,767 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമായി 32,827 കന്നിവോട്ടര്‍മാര്‍. ജില്ലയില്‍ 12,096 പുരുഷ വോട്ടര്‍മാരും 11,117 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 23,215 കന്നി വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 2,336 പുരുഷന്‍മാരും 2,060 സ്ത്രീകളുമായി 4,396 കന്നിവോട്ടര്‍മാര്‍. കാസര്‍കോട് മണ്ഡലത്തില്‍ 2,173 പുരുഷന്‍മാരും 1,865യുവതലമുറയെ ഉണ്ണിത്താനിലേകാകർശിക്കുന്നു സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമായി 4,039 കന്നിവോട്ടര്‍മാര്‍. ഉദുമയില്‍ 2,649 പുരുഷ വോട്ടര്‍മാരും 2,431 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമായി 5,081 കന്നിവോട്ടര്‍മാര്‍. കാഞ്ഞങ്ങാട് 2,513 പുരുഷ വോട്ടര്‍മാരും 2,313 സ്ത്രീവോട്ടര്‍മാരുമായി 4,826 കന്നിവോട്ടര്‍മാര്‍. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 2,425 പുരുഷന്‍മാരും 2,448 സ്ത്രീ വോട്ടര്‍മാരുമായി 4,873 കന്നിവോട്ടര്‍മാര്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 2,516 പുരുഷ വോട്ടര്‍മാരും 2,124 സ്ത്രീ വോട്ടര്‍മാരുമായി 4,640 കന്നി വോട്ടര്‍മാര്‍. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 2,446 പുരുഷ വോട്ടര്‍മാരും 2,526 സ്ത്രീ വോട്ടര്‍മാരുമായി 4,972 വോട്ടര്‍മാര്‍. ഇതോടു കൂടെ അന്തിമ വോട്ടര്‍ പട്ടികയായി.

ഇത് വരെയുള്ള കണക്ക് കൂട്ടലുകൾ രാജ്മോഹൻ ഉണ്ണിത്താന് തന്നെയാണ് യുവ തലമുറയുടെ വലിയ ശതമാനം പിന്തുണ എന്ന് വ്യക്തമാകുന്നത്.

തിരഞ്ഞെടുപ്പ് വിശകലനം….

✒️ ടി എ ഹനീഫ കോളിയടുക്കം

Hot Topics

Related Articles