കാഞ്ഞങ്ങാട്:മാലിന്യ സംസ്കരണത്തിലെ അപാകതകൾ പരിശോധിക്കുന്നതിനായി അജാനൂർ ഗ്രാമപഞ്ചായത്ത്, കാസർകോട് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി.ദ്രവ മാലിന്യ സംസ്കരണത്തിലെ അപാകതയ്ക്ക് മാവുങ്കാൽ സ്വകാര്യ ആശുപത്രിക്കും ഖരമാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഹാർഡ് വേർസിനും 10000 രൂപ വീതം പിഴ ചുമത്തി. ഖരമാലിന്യ സംസ്കരണത്തിലെ അപാകതയ്ക്ക് കാസർകോട് തളങ്കരയിലെ തെരുവത്ത് എന്നിവിടങ്ങളിലെ ക്വാർട്ടേഴ്സുകൾക്ക് 5000 രൂപ വീതവും വിവിധ വകുപ്പുകൾ പ്രകാരം പിഴ ചുമത്തി.പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ആശാ മേരി, അമിഷ, സ്‌ക്വാഡ് അംഗങ്ങളായ ഫാസിൽ ഇ കെ , സനൽ എം എന്നിവർ പങ്കെടുത്തു