Thursday, November 28, 2024
spot_img

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളാണ് സ്വീകരിക്കുന്നത്:കളക്ടർ

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളാണ് നടപ്പിലാക്കി വരുന്നതെന്ന് വരണാധികാരിയും കാസർകോട് ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖർ പറഞ്ഞു.

നാമനിർദ്ദേശപത്രിക ഏപ്രിൽ നാലിന് വൈകുന്നേരം മൂന്നുമണി വരെ സ്വീകരിക്കുമെന്നും കൂടുതൽ പേർ ഒന്നിച്ച് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അതത് ദിവസം രാവിലെ 10 മണിയ്ക്ക് ജില്ലാ കളക്ടർ & ജില്ലാ ഇലക്ഷൻ ഓഫീസറുടെ ചേമ്പറിന് മുന്നിൽ സജ്ജീകരിച്ചിട്ടുള്ള ഹെൽപ്പ് ഡെസ്കിൽ വെച്ച് ടോക്കൺ നൽകുന്നതായിരിക്കുമെന്നും പത്രകുറിപ്പിൽ അറിയിച്ചിരുന്നു.
.സ്ഥാനാർത്ഥി അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ നാമനിർദ്ദേശകൻ നാമനിർദ്ദേശപത്രിക സഹിതം ഹാജരായി ടോക്കൺ കൈപ്പറ്റണമെന്ന് വരണാധികാരി പത്രകുറിപ്പിൽ വ്യക്തമാക്കിയിരുന്നു

ഇതു പ്രകാരം ബുധനാഴ്ച രാവിലെ 7 മണി 06 മിനുട്ട്:22സെക്കൻ്റിന്
സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ്റെ നിർദ്ദേശകൻ അസീസ് കടപ്പുറവും രാവിലെ 8 മണി:55 മിനുട്ട്:45സെക്കൻ്റി ന് സ്ഥാനാർത്ഥി. രാജ്മോഹൻ ഉണ്ണിത്താനും ജില്ലാകളക്ടറുടെ ചേമ്പറിനു മുന്നിൽ എത്തി. നേരത്തേ പത്രക്കുറിപ്പിൽ അറിയിച്ചതു പ്രകാരം രാവിലെ 10 മണിക്ക് ടോക്കൺ വിതരണം ആരംഭിച്ചു.
ഒന്നാം ടോക്കൺ ആദ്യം എത്തിയ അസീസ് കടപ്പുറത്തിന് നൽകി. രണ്ടാമതെത്തിയ രാജ്മോഹൻ ഉണ്ണിത്താന് രണ്ടാംടോക്കൺ അനുവദിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. രാവിലെ ടോക്കൺസ്വീകരിക്കാനെത്തിയ വ്യക്തികളുടെ ദൃശ്യങ്ങൾ സി സി ടി വി ഫൂട്ടേജിൽ വളരെ വ്യക്തമാണെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വരണാധികാരി അറിയിച്ചു

Hot Topics

Related Articles