Thursday, November 28, 2024
spot_img

റിയാസ് മൗലവി വധക്കേസ്;കോടതി വിധി അസ്വീകാര്യം:കല്ലട്ര മാഹിൻ ഹാജി

കാസർകോട്:പഴയ ചൂരി മദ്റസ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവിയെ വധിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട കാസർകോട് സെഷൻസ് കോടതിയുടെ വിധി ദൗർഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പ്രസ്താവിച്ചു നീതിയുക്തമല്ലാത്തതും സ്വീകാര്യവുമമല്ലാത്തതുമാണ് ഇന്നത്ത വിധി

ജഡ്ജിമാരുടെ സ്ഥലംമാറ്റവും, മരണവും, കോവിഡ് നിയന്ത്രണവുമൊക്കെയായി നിരവധി തവണ മാറ്റിവെക്കപ്പെട്ട കേസിൽ ഏഴ് വർഷങ്ങൾക്കിപ്പുറം വൈകിയെത്തുന്ന നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇന്നത്തെ വിധി ഞെട്ടലുളവാക്കുന്നതാണ്. പ്രഥമദൃഷ്ട്യാ തന്നെ ഒട്ടേറെ തെളിവുകളുണ്ടായിരുന്നിട്ടും ഇത്തരമൊരു വിധി അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസിൽ പ്രതികൾക്ക് മേൽ UAPA ചുമത്തണമെന്നു ആവശ്യപ്പെട്ട് ഹരജി റിയാസ് മൗലവിയുടെ ഭാര്യ നൽകിയിരുന്നു .അതിൽ ഭാര്യ പറഞ്ഞത് കൊല നടത്തിയത് ഹിന്ദു വർഗീയ വാദികളായ ആർഎസ്എസ് ആണെന്നാണ്,

അന്ന് പക്ഷെ പിണറായി സർക്കാർ കോടതിയിൽ പറഞ്ഞത്,
ആർഎസ്എസ് ഭീകര സംഘടന അല്ലെന്നും അത് കൊണ്ട് ഈ കേസിൽ ഇതൊരു ഭീകരവാദ ആരോപണം നിലനിൽക്കില്ല എന്നുമാണ് .അത് കൊണ്ട് തന്നെ UAPA ചാർത്താൻ പറ്റില്ല എന്ന നിലപാട് കോടതിയിൽ സർക്കാർ എടുത്തത് ഗൂഢാലോചനയുണ്ടെന്ന വാദവും പോലീസ്
മുഖവിലയ്ക്കെടുത്തില്ല അതോടപ്പം പ്രതികൾ മദ്യലഹരിയിലുണ്ടായ
കൊലപാതകമെന്നാണ് പോലീസ് വാദിച്ചത്

നിയമവിദഗ്ധരുടെ അഭിപ്രായങ്ങൾക്കനുസരിച്ചുള്ള ഭാവി നിയമപോരാട്ടങ്ങൾക്ക് കുടുംബത്തിനൊപ്പം പൂർണ്ണ പിന്തുണ നൽകുമെന്നും മാഹിൻ ഹാജി കൂട്ടിച്ചേർത്തു

Hot Topics

Related Articles