കാസർകോട്:ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചയുടൻ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിന് കാസർകോട് ജില്ലയിൽ ഫ്ലൈയിങ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടത്താനായാണ് ഫ്ലൈയിങ് സ്ക്വാഡിൻ്റെ പ്രവർത്തനം ആരംഭിച്ചത്.
കളക്ട്രേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ കെ.ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. ട്രെനിംഗ് മാനേജ്മെൻ്റ് നോഡൽ ഓഫീസറും അസി റിട്ടേണിംഗ് ഓഫീസറുമായ സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, എഡിഎം കെ വി ശ്രുതി എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ വി.ചന്ദ്രൻ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി. അഖിൽ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ, ഇലക്ഷൻ നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.