കാസർകോട്:റിയാസ് മൗലവി വധക്കേസ്സിൽ ജനങ്ങൾ പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് അഭിപ്രായപ്പെട്ടു. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിട്ടും പ്രതികൾക്ക് ശിക്ഷ വിധിക്കാത്തത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട് ഈ വിധി കാസർകോടും പരിസര പ്രദേശങ്ങളിലും നൈരന്തര്യം കലാപ ശ്രമങ്ങൾ നടത്തുന്ന അക്രമികൾക്ക് പ്രചോദനം നൽകുന്നതാവും.
വിധിയിൽ പ്രതിപാതിച്ചഅന്വേഷണ ഘട്ടത്തിലെ പോലീസിൻ്റെ അലംഭാവവും പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ പിണറായി സർക്കാർ കോടതിയിൽ എതിർത്തതും എന്തിനു് വേണ്ടിയായിരുന്നെന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയൻ ഈ ഘട്ടത്തിൽ മറുപടി പറയണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.