Thursday, November 28, 2024
spot_img

പേടിഎം ഉപയോഗിക്കുന്നവർക്ക് ആശ്വാസവാർത്ത,അപേക്ഷ അംഗീകരിച്ചു,യുപിഐ സേവനങ്ങൾ തുടരാം

മുംബൈ:പേടിഎം ഉപയോഗിക്കുന്നവർക്ക് ആശ്വാസ വാർത്ത.യുപിഐ സേവനങ്ങൾ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആകാനുള്ള പേടിഎം അപേക്ഷ എൻപിസിഐ അംഗീകരിച്ചു. പേ ടി എം പേമെന്റ്സ് ബാങ്കിന്റെ വിലക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് അനുമതി നൽകിയത്. ഇതോടെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി പേടിഎം മാറും.

എസ്ബിഐ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയെ പങ്കാളിത്ത ബാങ്കുകളായി ചേർത്തു. @paytm എന്ന ഹാൻഡിൽ വഴി തുടർന്നും പണം കൈമാറാം. എന്നാൽ പേടിഎം ഫാസ്ടാഗ് വാലറ്റിലേക്കും പേടിഎം പെയ്മെൻ്റ്സ് ബാങ്കിലേക്കും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് നാളെ മുതൽ ആർബിഐ വിലക്കുണ്ട്.

ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഈമാസം 15 മുതൽ പേയ്ടിഎം വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിരുന്നു.

Hot Topics

Related Articles