Friday, November 1, 2024
spot_img

പൗരത്വ ഭേദഗതി നിയമം;അപേക്ഷകൾ സ്വീകരിക്കാനുള്ള പോർട്ടലും ആപ്പും സജ്ജമായി

ഇന്നലെ പ്രാബല്യത്തിൽ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിലൂടനീളം വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിയമത്തിന്റെ അപേക്ഷകൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ പോർട്ടലും ആപ്പും സജ്ജമാക്കിയിട്ടുണ്ട്. indiancitizenshiponline.nic.in എന്ന സൈറ്റിലൂടെയാണ് പൗരത്വത്തിന് അപേക്ഷ നൽകേണ്ടത്. സ്വന്തമായുള്ള ഈ മെയിൽ ഐഡിയും മൊബൈൽ നമ്പറും അപേക്ഷക്കുന്നവർക്ക് നിർബന്ധമായും വേണം. ഓൺലൈനിൽ അപേക്ഷകൾ പൂർത്തീകരിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പ് ജില്ലാ കലക്ടർക്ക് സമർപ്പിക്കണം. അപേക്ഷകള്‍ സുഗമമാക്കുന്നതിനായി ‘CAA-2019’ എന്ന മൊബൈൽ ആപ്ലിക്കേഷനും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ളവർ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Hot Topics

Related Articles