Tuesday, August 26, 2025
spot_img

ദുബായ് മലബാർ കലാസാംസ്കാരിക വേദി റിലീഫ് സംഗമം എകെഎം അഷ്‌റഫ്‌ എംഎൽഎ ഉദ്ഘാടനം ചെയ്തു

കുമ്പള:നാട്ടിലും മറുനാട്ടിലുമായി കാൽ നൂറ്റാണ്ടിലേറെ കാലമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടി രിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി അൽഫലാഹ് ഫൗണ്ടേഷന്റെ സഹകരണ ത്തോടെ സംഘടിപ്പിച്ച ഈ വർഷത്തെ റംസാൻ റിലീഫ് സംഗമവും പതിനാറാമത് പ്രഭാഷണവും ഇഫ്താർ സ്നേഹ വരുന്നും കെ പി റിസോർട്ട് ആരിക്കാടിയിൽ വിപുലമായ രീതിയിൽ നടന്നു. എ കെ എഎം അഷ്‌റഫ്‌ എം എൽ എ ഉത്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകൻ ഉസ്താദ് ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും കൂട്ടായ്മകളെയും പുരസ്കാരം നൽകി അനുമോദിച്ചു.

എ കെ ആരിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബായ് മാലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.

ടി എം ഷാഹിദ് തെക്കിൽ, മഞ്ജു നാഥ ആൾവ, എംപി യൂസഫ്, അസീസ് മെരിക്കെ, ഗഫൂർ എരിയാൽ സൈഫുള്ള തങ്ങൾ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി എ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി ഹനീഫ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മുംതാസ് സമീറ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരയ നാസർ മൊഗ്രാൽ, മുജീബ് കമ്പാർ, തൃതല പഞ്ചായത്ത് ജന പ്രതിനിധി കളായ ഹനീഫ പാറ, ബി എ റഹിമാൻ, Za കയ്യാർ തുടങ്ങിയർ സംസാരിച്ചു.

വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖർ ഡോക്ടർ ജാസിർ അലി, ഡോക്ടർ മുഹമ്മദ്‌ ശരീഫ്, ഡോക്ടർ സ്മിത പ്രഭാകരൻ.അമീർ പള്ളിയാൻ, ജാസിറുദ്ധീൻ എ. ആർ, സുബ്ബയ്യകട്ട, കൃതിക, അഭിന, ദേവിക എന്നിവരെയും ടീം ഒലിവ് ബമ്പ്രാണ ക്ലബ് നെയും അനുമോദിച്ചു.

ടിഎം ശുഹൈബ്, കബീർ ചെർക്കളം, ഇബ്രാഹിം ബത്തേരി, ബാബ ചിപ്പാർ, കെ പി മുനീർ, ഖലീൽ മാസ്റ്റർ, ബി എൻ മുഹമ്മദ്‌ അലി, ബി എം മുസ്തഫ, സിദ്ധീഖ് ദണ്ട ഗോളി, കെ വി യുസഫ്, നൂർജമാൽ, ഫസൽ പേരാൽ, അസീസ് കെ എം, സിദ്ധീഖ് ലോഗി, കാക്ക മുഹമ്മദ്‌ തുടങ്ങിയവർ സംബന്ധിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വിപുലമായ ഇഫ്താർ സ്നേഹ വിരുന്നും നടന്നു.
മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ നന്ദി രേഖപെടുത്തി.

Hot Topics

Related Articles