Monday, August 25, 2025
spot_img

റീൽസ് നിർമിക്കാൻ അനുവദിച്ചില്ല; കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി

ഇൻസ്റ്റാഗ്രാം റീലുകൾ നിർമ്മിക്കാൻ അനുവദിക്കാത്ത ഭർത്താവിനെ യുവതി കൊലപ്പെടുത്തി. ബീഹാറിലാണ് സംഭവം. കാമുകന്റെയും രണ്ട് സഹോദരിമാരുടെയും സഹായത്തോടെയാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. സമസ്തിപൂർ ജില്ലയിലെ നർഹാൻ ഗ്രാമത്തിൽ നിന്നുള്ള മഹേശ്വർ കുമാർ റായി(25)യെയാണ് ഭാര്യ റാണി കൊലപ്പെടുത്തിയത്. മഹേശ്വർക്ക് കൊൽക്കത്തയിൽ കൂലിപ്പണിയാണ്. ഏതാനും ദിവസം മുമ്പാണ് ഇയാൾ ബീഹാറിലെത്തിയത്.

മഹേശ്വര് മടങ്ങിയെത്തിയപ്പോൾ റാണി ഫാഫൗട്ടിലെ മാതൃവീട്ടിലായിരുന്നു. ഇയാളും ഇവിടെയെത്തി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റാണിയെ റീൽ നിർമ്മിക്കുന്നതിൽ നിന്നും മഹേശ്വര് വിലക്കിയിരുന്നു. ഇതിനെച്ചൊല്ലി അവർ പലപ്പോഴും വഴക്കിടാറുണ്ട്. ഇതൊന്നും വകവെക്കാതെ റാണി റീലുകൾ ഉണ്ടാക്കുന്നത് പതിവായിരുന്നു.

മാതൃവീട്ടിൽ വച്ചും റീലിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് റാണിയുടെ കുടുംബാംഗങ്ങളും ഇടപെട്ടു. ഇതോടെയാണ് യുവാവിനെ കൊലപ്പെടുത്താൻ യുവതി പദ്ധതിയിട്ടത്. യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. കാമുകന്റെയും രണ്ട് സഹോദരിമാരുടെയും സഹായത്തോടെ മഹേശ്വരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Hot Topics

Related Articles