Tuesday, August 26, 2025
spot_img

ഷെയ്ഖ് സായിദ് ഫൗണ്ടഷൻ സാമൂഹ്യ പ്രവർത്തന പുരസ്ക്കാരം മംഗൽപാടി ജനകിയ വേദിക്ക്

ഉപ്പള ഉപ്പളയിലെ സാമൂഹ്യ പ്രവർത്തകൻ കെ എഫ് ഇഖ്‌ബാലിന്റെയും ഇർഫാന ഇഖ്‌ബാലിന്റെയും മേൽനോട്ടത്തിൽ പ്രവർത്തനം തുടങ്ങിയ ഷെയ്ഖ് സായിദ് ഫൗണ്ടേഷന്റെ പ്രഥമ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്കുള്ള അംഗീകാരവും പ്രശംസഫലകവും മംഗൽപാടി ജനകീയ വേദിക്ക് സമ്മാനിച്ചു

ഷെയ്ഖ്സായിദ്ന്റെഫൗണ്ടോഷന്റെ കീഴിൽ ഉപ്പള മണിമുണ്ടയിൽ ആരംഭിക്കുന്ന വൃദ്ധസദനത്തിന്റെ ഉദ്ഘാദാനത്തോടനുബന്ധിച്ചു ഉപ്പള വ്യാഭാര ഭവനിൽ വെച്ച് 3-1-2024 ബുധനാഴ്ച വൈകിട്ട് നടന്ന പ്രൗഡോജ്ജ്വലമായ ചടങ്ങിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ. എകെഎം അഷ്‌റഫ്‌ൽ നിന്നും പുരസ്‌ക്കാര ഫലകം മംഗൽപാടി ജനകീയ വേദി വൈസ് ചെയർമാൻ. സിദ്ധീക് കൈകമ്പ ഏറ്റു വാങ്ങി

കാസറഗോഡ്, മഞ്ചേശ്വരം മേഖലയിലെ ഓട്ടനവധി സാമൂഹ്യ രാഷ്ട്രീയ നേതാക്കളും പൗര പ്രമുഖരും പ്രവർത്തകരും ചടങ്ങിന് സാക്ഷിയായി

Hot Topics

Related Articles