ദില്ലി: രാഹുൽ ഗാന്ധി നടത്താനിരുന്ന യാത്രയുടെ പേര് പരിഷ്ക്കരിച്ചു.ഭാരത് ന്യായ് യാത്ര, ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി.പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടി.14 എന്നത് 15 സംസ്ഥാനങ്ങളാക്കി.പട്ടികയിൽ അരുണാചൽ പ്രദേശും ഉൾപ്പെടുത്തി. യാത്ര 11 ദിവസം ഉത്തർപ്രദേശിലൂടെ കടന്നുപോകും. 20 ജില്ലകളിലായി 1,074 കിലോമീറ്ററാണ് യാത്ര.മൊത്തം 110 ജില്ലകൾ, 100 ലോക്‌സഭാ സീറ്റുകൾ, 337 നിയമസഭാ സീറ്റുകൾ എന്നിവിടങ്ങളിലാണ് യാത്ര. ആകെ സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായി ഉയർത്തി.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ വിഴുപ്പലക്കൽ വേണ്ടെന്ന് പ്രസിഡണ്ട് ഖർഗെ പറഞ്ഞു.പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കരുത് .അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മല്ലികാർജ്ജുൻ ഖർഗെ എഐസിസി ഭാരവാഹിയോഗത്തിൽ ആവശ്യപ്പെട്ടു