Thursday, November 28, 2024
spot_img

കേന്ദ്രസർക്കാരിന്റെ ഏജന്റായി ഗവർണർ പ്രവർത്തിക്കാൻ പാടില്ല; പി ജയരാജൻ

കേന്ദ്രസർക്കാരിന്റെ ഏജന്റായി ഗവർണർ പ്രവർത്തിക്കാൻ പാടില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. ചാൻസലർ കൂടിയായ ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു. ഗവർണർ പദവി എടുത്തുകളയാൻ അഭിപ്രായ രൂപീകരണം വേണമെന്ന് പി ജയരാജൻ വ്യക്തമാക്കി. ഗവർണർ ഭരണഘടനയേയും സുപ്രിം കോടതിയെയും പരിഹസിക്കുന്നു.

ജി സുധകാരന്റെ വിമർശനം എന്തെന്ന് അറിയില്ലെന്ന് പി ജയരാജൻ പ്രതികരിച്ചു. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മിന് പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും പി ജയരാജൻ വ്യക്തമാക്കി

അതേസമയം സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി. സുധാകരനെ ഒഴിവാക്കി. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് ജി.സുധാകരനെ ഒഴിവാക്കിയത്. ജി സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസാണിതെന്നാണ് ശ്രദ്ധേയം. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

Hot Topics

Related Articles