മാണിമൂല:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിര നിർമാണ ഫണ്ട് കളക്ഷനുമായി ബന്ധപ്പെട്ട് മാണിമൂലയിൽ കുറ്റിക്കോൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ മുഹമ്മദിന്റെ അധ്യക്ഷതയിൽ ഉദുമ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുള്ള പരപ്പ ഉൽഘാടനം ചെയ്തു,ഫണ്ട് ശേഖരണ നടപടിക്രമങ്ങൾ പഞ്ചായത്ത് നിരീക്ഷകൻ അൻവർ കോളിയടുക്കം വിശദീകരിച്ചു.പഞ്ചായത്തിലെ സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് ചർച്ചകൾ നടക്കുകയും തലസ്ഥിതി തുടരാനും തുടർനടപടികൾക്കായി മേൽ കമ്മിറ്റിയെ വീണ്ടും കാര്യങ്ങൾ ധരിപ്പിക്കാനും തീരുമാനിച്ചു.പിഎം ലത്തീഫ് സ്വാഗതവും അബ്ദുള്ള പാലാർ നന്ദിയും പറഞ്ഞു, യോഗത്തിൽ പിഎം ഹൈദരലി, അബ്ദുസലാം, അബ്ദുള്ള, അഷ്റഫ്, ഇബ്രാഹിം പള്ളഞ്ചി, ഫൈസൽ, ഖലീൽ, അബ്ദുറഹ്മാൻ, റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് പോസ്റ്റർ വിതരണവും നടത്തി.