Sunday, August 24, 2025
spot_img

വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണം; പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; മുഹമ്മദ് ഷമി

മാലദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നമ്മള്‍ രാജ്യത്തെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവര്‍ക്കും നല്ലതാണെന്നും ഷമി പറഞ്ഞു.ദേശീയ മാധ്യമമായ എൻഡി ടിവിയോട് സംസാരിക്കുകയായിരുന്നു ഷമി.

നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മള്‍ പിന്തുണക്കണമെന്നും ഷമി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി കായികതാരങ്ങള്‍ ഇന്ത്യൻ ടൂറിസത്തെ പ്രമോട്ട് ചെയ്തും പ്രധാനമന്ത്രിയെ പിന്തുണച്ചും രംഗത്തെത്തുകയും ചെയ്തു.

ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ ടൂറിസം സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചതും മാലദ്വീപിലെ ഒരു വിഭാഗത്തിനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ പ്രസ്താവനകളുമായി മാലദ്വീപിലെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തുകയും ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles