Friday, November 1, 2024
spot_img

ഒരുമാതിരി അഞ്ചാം തരം പണി, മര്യാദകേട്; ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി എംഎം മണി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എം.എം.മണി എംഎല്‍എ. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്തതിലാണ് മോശമായ പരാമര്‍ശം നടത്തിയത്. നിയമസഭ പാസാക്കിയ ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ ഇടുക്കി ജില്ലയിലെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുകയാണ്. ഒരുമാതിരി അഞ്ചാം തരം പണിയാണ്, മര്യാദകേടാണ് ഗവര്‍ണര്‍ കാണിക്കുന്നതെന്നും എംഎം മണി എംഎല്‍എ പറഞ്ഞു

തൊടുപുഴയില്‍ വ്യാപാരി വ്യവസായികളുടെ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കാനിരിക്കെ ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരി വ്യവസായികളുടെ ആവശ്യപ്പെട്ടെങ്കിലും വ്യാപാരികള്‍ ആവശ്യം നിരാകരിച്ചു. ഇതിനു പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരു മുറുകുമ്പോഴും ജനുവരിയില്‍ നടക്കുന്ന ബഡ്ജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ബില്ലുകളില്‍ ഒപ്പിടാതെ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്ന ഗവര്‍ണറോട് വിട്ടുവീഴ്ച വേണ്ടെന്ന് നിലപാടാണ് സര്‍ക്കാരിനും ഇടതുമുന്നണിക്കുമുള്ളത്.അതിനിടെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Hot Topics

Related Articles