അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്. ഐസനോവറിനു നേരെ ഹൂതികളുടെ കനത്ത ആക്രമണം. ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. ഡ്രോണുകളും, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുമാണ് ആക്രമണം നടത്തിയത്. കപ്പലിന് നാശനഷ്ടമോ ആളുകൾക്കോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നാവിക സേന പറയുന്നു.
അതേസമയം ഇസ്രയേലിന് സഹായവുമായി പോയ യുഎസ് കപ്പലാണ് ആക്രമിച്ചതെന്നാണ് ഹൂതികളുടെ വിശദീകരണം. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നൽകി. തിരിച്ചടിച്ച യു.എസ്, യു.കെ സഖ്യസേന യുദ്ധക്കപ്പലുകൾ 18 മൂന്ന് മിസൈലുകളും തകർത്തു. യു.എസ്.എസ് ഐസനോവറിൽനിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങളും യു.കെ യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡയമണ്ടും ചേർന്നാണ് മിസൈലുകളും ഡ്രോണുകളും തകർത്തതെന്ന് യു.കെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.
ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെ കപ്പലുകൾക്ക് സംരക്ഷണമേകാൻ അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യസേന രൂപവത്കരിച്ചിരുന്നു. ഹൂതികൾ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതി പ്രമേയം പാസാക്കിയിരുന്നു.