Friday, November 1, 2024
spot_img

ഹിസാര്‍ സ്വദേശിയുടെ ആത്മഹത്യ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജോഗീന്ദർ ശർമയ്‌ക്കെതിരെ കേസ്


സ്വത്ത് തർക്കത്തെ തുടർന്ന് ഹിസാർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഹരിയാന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ ജോഗീന്ദർ ശർമ്മ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസ്. മരിച്ച പവന്‍റെ അമ്മ നല്‍കിയ കേസിലാണ് നടപടി. പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ജോഗിന്ദർ.

ഹിസാർ സ്വദേശിയായ പവൻ ജനുവരി ഒന്നിനാണ് സ്വത്ത് തർക്കത്തെ തുടർന്ന് തൂങ്ങിമരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ പവന്‍റെ മൃതദേഹം സ്വീകരിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. പട്ടികജാതി/പട്ടികവർഗ നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മൃതദേഹം സ്വീകരിക്കാന്‍ കുടുംബം വിസമ്മതിച്ചത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മരിച്ച പവനോട് തന്‍റെ വീട് ഒഴിയാന്‍ പ്രതികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അജയ്ബീർ, ഈശ്വർ ജജാരിയ, പ്രേം ഖാതി, അർജുൻ, ഹോക്കി പരിശീലകൻ രാജേന്ദ്ര സിഹാഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ആത്മഹത്യാപ്രേരണ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Hot Topics

Related Articles