Thursday, November 28, 2024
spot_img

ബം​ഗാൾ പ്രതിസന്ധിയിൽ രാഷ്ട്രീയ ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും

ബംഗാളിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ തൃണമൂൽ കോൺഗ്രസുമായി രാഷ്ട്രീയ ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും. ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. അതേസമയം രാഷ്ട്രപതി ഭരണം വേണമെന്ന് ബംഗാൾ പിസിസിയുടെ ആവശ്യത്തെ കോൺഗ്രസ് ദേശീയ നേതൃത്വം തള്ളി.ഇ ഡി ഉദ്യോഗസ്ഥർ തെരുവിൽ ആക്രമിക്കപ്പെട്ടത്തിന് പിന്നാലെ തൃണമുൽ കോൺഗ്രസിനെ ഒരുപോലെ കടന്നാക്രമിക്കുകയാണ് ബിജെപിയും കോൺഗ്രസും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്, ബംഗാളിൽ മോദിയും ദീദിയും തമ്മിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന് പിസിസി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി വിമർശിച്ചു.രാഷ്ട്രപതി ഭരണം കോൺഗ്രസിന്റെ ദേശീയ നയമല്ലെന്ന് അധീറിന് തള്ളിയ കെസി വേണുഗോപാൽ രംഗത്തെത്തി. ഇന്ത്യാ സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ നടക്കാനിരിക്കെയാണ് തൃണമൂലിനെതിരായ നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വം മയപ്പെടുത്തിയത്. സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്ക രേഖപ്പെടുത്തിയ ബിജെപി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തുണ്ട്.

Hot Topics

Related Articles