Monday, August 25, 2025
spot_img

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം


മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം. പതിനൊന്നോളം പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്.

പ്രതിഷേധസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹത്തിന് മുന്നിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Hot Topics

Related Articles