Saturday, November 2, 2024
spot_img

ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമന തട്ടിപ്പ്; യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ നടപടി

ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമന തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടി. സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെയാണ് നടപടി സ്വീകരിച്ചത്. നിയമന തട്ടിപ്പിൽ അരവിന്ദ് വെട്ടിക്കലിനെ ദേശീയ സെക്രട്ടറി പുഷ്പലത സസ്പെൻഡ് ചെയ്തു. അടിയന്തരമായി നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

അരവിന്ദനെതിരെ ഉയർന്ന ആരോപണത്തിൽ നേതൃത്വം ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ചിങ്ങോലി സ്വദേശിനിക്ക് കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കാനാണ് പ്രതി വ്യാജ നിയമന ഉത്തരവ് നിർമ്മിച്ചു നൽകിയത്.സെക്ഷൻ ഓഫീസറിന്റെ വ്യാജ ഒപ്പും ഉത്തരവിൽ ഉപയോഗിച്ചു.

ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുടെ പരാതിയിലെടുത്ത കേസിൽ വ്യാജ രേഖ ചമയ്ക്കലും വഞ്ചനാ കുറ്റവുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.യുവതിയുടെ മൊഴിയെടുത്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി സമാനമായ രീതിയിൽ ബെവ്കോയിലും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിലും അന്വേഷണം തുടങ്ങി. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. തെളിവ് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കും.

Hot Topics

Related Articles