Wednesday, March 25, 2026
spot_img

താനൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

താനൂർ ഒട്ടുമ്പുറം തൂവൽ തീരത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ച്. താനൂർ ഫക്കീർ പള്ളി റിസ്വാനാണ് മരിച്ചത്. തോണിയിൽ മൂന്ന് പേർ ഉണ്ടായിരുന്നു. മത്സ്യ ബന്ധനത്തിന് പോയി തിരികെ വരുമ്പോഴാണ് തോണി മുങ്ങിയത്. രാവിലെ 9 മണിയോടെയാണ് സംഭവം.ഒന്നര മണിക്കൂറിനു ശേഷമാണ് റിസ്വാനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Hot Topics

Related Articles