Tuesday, August 26, 2025
spot_img

ജുഡീഷ്യറിയിലെ സംഘപരിവാർ സാന്നിധ്യം; തെളിവുകൾ ഉണ്ടെങ്കിൽ എം.വി ഗോവിന്ദൻ പുറത്തുവിടട്ടെയെന്ന് രമേശ് ചെന്നിത്തല

ജുഡീഷ്യറിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിമർശനത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. ജുഡീഷ്യറിയിലെ സംഘപരിവാർ സാന്നിധ്യത്തിനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ എം വി ഗോവിന്ദൻ പുറത്ത് വിടട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജുഡീഷ്യറി നിഷ്പക്ഷമാകണമെന്നും ഒരു സർക്കാരും ഇടപെടൽ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലാവ്ലിൻ കേസിൽ സി പിഐഎമ്മിന് സുപ്രീം കോടതിയിൽ ബിജെപിയുടെ സഹായം കിട്ടുന്നുണ്ട്. സഹായം ലഭിക്കുന്നുവെന്നതിന് 100% ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles