Monday, August 25, 2025
spot_img

ജോലിസ്ഥലത്ത് പ്രവാസി മലയാളി കുത്തേറ്റു മരിച്ചു; വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചു


സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ദർബിൽ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (49) കൊല്ലപ്പെട്ടത്. മുൻപ് കൂടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരൻ്റെ കുത്തേറ്റാണ് മരിച്ചത്.

ഇന്നലെരാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം. നേരത്തെ ഇതേ കടയിൽ ജോലി ചെയ്തിരുന്ന ഒരു ബംഗ്ളാദേശി പൗരൻ ജോലി ഉപേക്ഷിച്ചു പോയിരുന്നു. ഇദ്ദേഹം വീണ്ടും തിരിച്ചെത്തി മുൻ ജോലി വേണം എന്നാവശ്യപ്പെട്ടപ്പോൾ ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ളാദേശി പൗരന്മാരിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. മൃതദേഹം ദർബ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുൽ മജീദ് ഇക്കഴിഞ്ഞ സെപ്തംബർ ഒമ്പതാം തീയ്യതിയാണ് തിരിച്ചെത്തിയത്.

Hot Topics

Related Articles