Thursday, November 28, 2024
spot_img

കല്യാശേരി പ്രശ്നത്തിൽ മാത്രമാണ് രക്ഷാപ്രവർത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചത്, അതിനെ അക്രമത്തിന്റെ കോഡായി കാണേണ്ട; മന്ത്രി കെ. രാജൻ

കല്യാശേരി പ്രശ്നത്തിൽ മാത്രമാണ് രക്ഷാപ്രവർത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അതിനെ അക്രമത്തിന്റെ കോഡായി കാണേണ്ടതില്ലെന്നും മന്ത്രി കെ. രാജൻ. നവകേരള സദസ് ലോകത്തിന് മുന്നിൽ കേരളം വെച്ച പുതിയ മോഡലാണ്. 136 മണ്ഡലങ്ങളിലാണ് നവകേരള സദസ് പര്യടനം പൂർത്തിയാക്കി. നവകേരള സദസിലെ പരാതികൾ വിവിഐപി പരിഗണനയിയിലാണ് പരിഹരിക്കുന്നത്. സർക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടി ഉണ്ടാകും. 17-ാം തിയതി മുതൽ തുടങ്ങിയ ആരോപണങ്ങളിൽ ഇപ്പോൾ എത്ര ബാക്കി എന്ന് പരിശോധിക്കൂവെന്നും അദ്ദേഹം ചോദിച്ചു.

നവകേരള സദസിനിടെ ഗവർണറുടെ ചില ക്രാഷ് ലാന്റിങ് ഉണ്ടായി. പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുകയാണ്. ബില്ലുകൾ ഗവർണർ കോൾഡ് സ്റ്റോറേജിൽ വെക്കുന്നു. ഇതിനോട് പ്രതിപക്ഷം എന്താണ് പറയുന്നത്. പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി മാറി. പ്രതിപക്ഷം ആത്മ പരിശോധന നടത്തണം. ബി ജെ പിയുടെ സ്നേഹ യാത്ര എന്താണ്?. കേരളത്തോട് സ്നേഹമുണ്ടെങ്കിൽ തരാനുള്ള പണം തന്ന് തീർക്കട്ടെ

മാധ്യമപ്രവർത്തകരെ അക്രമിക്കാനോ ബോധപൂർവ്വം കേസെടുക്കാനോ സർക്കാരിന് ആഗ്രഹമില്ല. ഇടതുമുന്നണിക്ക് അത്തരം നയം ഇല്ല. സംഭവം സംബന്ധിച്ച് ഓരോ പാർട്ടിയും മുന്നണിയും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles