Friday, November 1, 2024
spot_img

കുത്തനെ വീണ് സ്വർണവില; ഒറ്റയടിക്ക് 46,000 ത്തിന് താഴെയെത്തി

തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വില വീണ്ടും 46000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,720 രൂപയാണ്.  

വ്യാഴവും വെള്ളിയും സ്വർണവില ഉയർന്നിരുന്നു. വിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം. പിന്നീട് കുത്തനെ വില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. വിപണി വില 5715 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്ന് വില 4730 രൂപയുമാണ്

വെള്ളിയുടെ വിലയിൽ കുത്തനെ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ കുറഞ്ഞ് 78 ലേക്കെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

ഡിസംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ  ഉയർന്നു.വിപണി വില 46,160 രൂപ
ഡിസംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ  ഉയർന്നു.വിപണി വില 46,760 രൂപ
ഡിസംബർ 3 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 46,760 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു.വിപണി വില 47,080 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46,280 രൂപ
ഡിസംബർ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു..വിപണി വില 46280 രൂപ
ഡിസംബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു..വിപണി വില 45,960 രൂപ
ഡിസംബർ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,040 രൂപ
ഡിസംബർ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,160 രൂപ
ഡിസംബർ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 45,720 രൂപ

Hot Topics

Related Articles