Monday, August 25, 2025
spot_img

ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു 

പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം എടുത്തു. എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സം​ഗമം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ വലി‌യ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസടക്കമുള്ള പുരോ​ഹിതന്മാരും പങ്കെടുക്കും. 

അയോധ്യ കൊണ്ട് മാത്രമല്ല മുൻപും മോദി അധികാരത്തിൽ വന്നതെന്ന് മുരളീധരൻ പറഞ്ഞു. അത് പോലെ ഉള്ള ചെപ്പടിവിദ്യ അല്ല, വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. രാമക്ഷേത്രം മാത്രം ചർച്ച ചെയ്യാൻ ചിലർ ശ്രമിക്കുന്നു. രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞാൽ ഉടൻ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുന്നുവെന്നും മറിയക്കുട്ടി ആണ് സംസ്ഥാനത്ത്ത് കാര്യങ്ങൾ കൃത്യമായി പറയുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. 

Hot Topics

Related Articles