Thursday, November 28, 2024
spot_img

‘അംഗവൈകല്യമുള്ളവർ എന്തിന് കറുത്ത കൊടി പിടിക്കുന്നു; മർദിക്കുമ്പോൾ കൈയുണ്ടോ കാലുണ്ടോ എന്ന് ആര് നോക്കും’; ഇ പി ജയരാജൻ


നവകേരള സദസിനെതിരെ പ്രതിഷേധിച്ച അംഗപരിമിതനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യൂത്ത് കോൺഗ്രസിനെ പഴിചാരിയാണ് ഇ പി രംഗത്തെത്തിയത്. അംഗവൈകല്യമുള്ളവർ എന്തിന് കറുത്ത കൊടിയും പിടിച്ച് നടക്കുന്നു. മർദിക്കുമ്പോൾ കൈയുണ്ടോ കാലുണ്ടോ എന്ന് ആരെങ്കിലും നോക്കുമോ എന്നും ഇ പി ജയരാജൻ ചോദിച്ചു.

‘ഈ വികലാംഗൻ എന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നത്, ഒരു വികലാംഗന്റെ പണിയാണോ കറുത്ത കൊടിയും പിടിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത്. എന്തിനാണ് ആ പാവത്തെ പറഞ്ഞ് അയച്ചത്. ഈ പറഞ്ഞുവിട്ടവർക്കെതിരെയാണ് വികാരം ഉയരേണ്ടത്.

നടക്കാൻ വയ്യാത്ത പാവത്തിന് കറുത്ത കൊടിയും കൊടുത്തിട്ട് മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് തള്ളുന്നതിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. അതാണ് തെറ്റ്. ലാത്തി ചാർജിൽ ആരെങ്കിലും കൈയുണ്ടോ കാലുണ്ടോ എന്ന് നോക്കില്ല’- ഇ പി ജയരാജൻ പറഞ്ഞു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അപമാനമാണെന്നും തിരിച്ചുവിളിക്കണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ഇങ്ങനെയാണോ ഒരു ഗവര്‍ണര്‍ പെരുമാറേണ്ടത്? ഇന്ത്യന്‍ പ്രസിഡന്‍റ് ഇങ്ങനെ പെരുമാറിയാല്‍ എന്താവും പ്രധാനമന്ത്രിയുടെ അവസ്ഥയെന്നും ഗവര്‍ണര്‍ക്ക് വേണ്ടത് ചെയ്യാന്‍ ബിജെപി നേതൃത്വം തയ്യാറാകണമെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles