Thursday, November 28, 2024
spot_img

മിഗ്ജൗമ് തീവ്രചുഴലിക്കാറ്റായി, ചെന്നൈയിൽ പ്രളയം, ജനജീവിതം സ്തംഭിച്ചു, സ്കൂളുകൾക്ക് അവധി

ചെന്നൈ :  കനത്ത മഴയിലും ചുഴലിക്കാറ്റ് ഭീതിയിലും മുങ്ങിയ ചെന്നൈ നഗരത്തിൽ ജനജീവിതം സ്തംഭിച്ചു. ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണു രണ്ട് ജാർഖണ്ഡ് സ്വദേശികൾ മരിച്ചു. കനത്ത  മഴയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. കേരളത്തിൽ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്സ്പ്രെസും (16102) റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു. 

നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറി. സബ്‌വേകളുംഅടിപ്പാലങ്ങളും മുങ്ങി. വീടിന് പുറത്തിറങ്ങരുതെന്ന് ആളുകള്‍ക്ക് കര്‍ശനനിര്‍ദ്ദേശമുണ്ട്. ആറു ജില്ലകളില്‍ ഇന്ന് പൊതു അവധിയാണ്. നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവളളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്കാണ് അവധി. മിഗ് ജാമ് ത്രീവ ചുഴലിക്കാറ്റായി മാറിയതോടെ കൂടുതൽ നിർദ്ദേശങ്ങൾ നൽകി.ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റര്‍ അകലെ മാത്രമാണ്. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക. തമിഴ്നാട്ടിൽ ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരും.  

Hot Topics

Related Articles