Friday, November 1, 2024
spot_img

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി. ഉന്നത പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സാമ്പാദിച്ചെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.

സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിക് സിറിയക് ജോസഫിനെതിരെയാണ് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയത്. സിറിയക് തോമസ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.

ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയെന്ന പേരുദോഷം വരുത്തിയ ആളാണ് സിറിയക് ജോസഫ്. അഭയകേസിലടക്കം പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടു. തന്റെ പദവി ഉപയോഗിച്ച് കുടുംബാഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ ലോകായുക്ത ജസ്റ്റിസാണ് സിറിയക് ജോസഫ്. കെ.ടി ജലീല്‍ അടക്കം നേരത്തെ സമാന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Hot Topics

Related Articles