Thursday, November 28, 2024
spot_img

ബ്രസീലിനെ പരിശീലിപ്പിക്കാൻ അഞ്ചലോട്ടി എത്തില്ല

തോൽവികളിൽ വീണ് പ്രതാപകാലത്തിന്റെ നിഴൽ പോലുമല്ലാതെ പോകുന്ന ബ്രസീലിയൻ ഫുട്‌ബോൾ ടീമിനെ പിടിച്ചുയർത്താൻ സാക്ഷാൽ അഞ്ചലോട്ടി പരിശീലകനായി വരുമെന്ന് വാർത്തകൾ വന്നിരുന്നു. ലോകകപ്പിൽ ക്രോയേഷ്യയോട് തോറ്റ് പുറത്തയപ്പോൾ വിരമിച്ച പരിശീലകൻ ടിറ്റെയ്ക്ക് പകരം സ്ഥിരമായി ഒരു പരിശീലകനെ ബ്രസീലിന് ലഭിച്ചിട്ടില്ല. പക്ഷെ അഞ്ചലോട്ടി ബ്രസീൽ പരിശീലകനാകില്ല എന്നുറപ്പായിരിക്കുകയാണ്. നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ അഞ്ചലോട്ടിയുടെ കരാർ 2026 വരെ നീട്ടിയിരിക്കുകയാണ് ക്ലബ്. മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് അടക്കം നേടി കൊടുത്ത പരിശീലകനാണ് കാർലോ ആഞ്ചലോട്ടി.

റയലുമായുള്ള കരാർ അവസാനിക്കുന്നതോടെ ബ്രസീൽ ടീമിൻറെ പരിശീലന ചുമതല ഏറ്റെടുക്കുമെന്ന് ബ്രസീൽ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് എഡ്നാൽഡോയും പ്രഖ്യാപിച്ചിരുന്നു. റയൽ തന്നെ നിലനിർത്തുകയാണെങ്കിൽ ക്ലബിൽ തുടരുമെന്ന നിലപാടാണ് ആഞ്ചലോട്ടി സ്വീകരിച്ചിരുന്നത്. എന്തായാലും മാഡ്രിഡ് കരാർ പുതുക്കിയതിലൂടെ ബ്രസീൽ ആരാധകരുടെ പ്രതീക്ഷകൾ തകരുകയാണ്.

നിലവിൽ ഫെർനാണ്ടോ ദിനിസിനാണ് ബ്രസീൽ ടീമിൻറെ പരിശീലക ചുമതല. ഇനിയാരാണ് പരിശീലകനായി വരുന്നതെന്ന് കാത്തിരിക്കുകയാന് ബ്രസീൽ ആരാധകമെല്ലാം.

Hot Topics

Related Articles