Thursday, November 28, 2024
spot_img

‘50,000 തന്നാല്‍ ഒന്നും രണ്ടും സ്ഥാനം തരാം’; സബ് ജില്ല കലോത്സവത്തിന് കോഴ ചോദിച്ചതായി പരാതി


കണിയാപുരം സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് പരാതി. കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിൽ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു. ഇടനിലക്കാർ കുട്ടികളുടെ അധ്യാപകരെ വിളിച്ചാണ് കോഴ ആവശ്യപ്പെട്ടത്. കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു.ജില്ല കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ച് 50,000 രൂപയാണ് ഇടനിലക്കാർ കോഴ ആവശ്യപ്പെട്ടത്. 40,000 രൂപ കൊടുത്താൽ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാർ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പ്രതികരിച്ചു. നൃത്താധ്യാപകൻ വിഷ്ണു, മേക്കപ്പ് ആർട്ടിസ്റ്റ് ശരത് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് ശബ്ദരേഖയിൽ പറയുന്നു.

Hot Topics

Related Articles