Tuesday, August 26, 2025
spot_img

ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ വരവറിയിച്ച് വാനിൽ ദീപക്കുട

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2023 ന്റെ പ്രചാരണത്തിന്റെ ഭാഗമായി ബേക്കൽ ബീച്ച് പാർക്കിൽ ലാന്റൺ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ആകാശത്ത് വിസ്മയമൊരുക്കി റാന്തലുകൾ തെളിഞ്ഞു

ബേക്കൽ ബീച്ച് പാർക്കിൽ വെള്ളിയാഴ്ച സായാഹ്നത്തിൽ
ജില്ലാ പോലീസ് മേധാവി പി. ബിജോയി ആദ്യ ദീപം തെളിയിച്ചു.
സി എച്ച കുഞ്ഞമ്പു എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.കുമാരൻ എം. ധന്യ ബി ആർ ഡി സി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ ജനപ്രതിനിധികൾ സംഘാടക സമിതി ഭാരവാഹികൾ ,അംഗങ്ങൾ പങ്കെടുത്തു. അതിഥികളോടൊപ്പം പൊതുജനങ്ങളും ലാന്റേൺ തെളിയിച്ച് ആകാശത്തേക്ക് പറത്തി നിരവധി ദീപ റാന്തലുകൾ വിസ്മയക്കാഴ്ചയൊരുക്കി.

Hot Topics

Related Articles