Thursday, November 28, 2024
spot_img

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു, ആക്ടീവ് കേസുകൾ 3128 ആയി

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിനു മുകളിൽ കോവിഡ് കേസുകള് റിപ്പോർട്ട് ചെയ്തു.  പുതിയ 128  കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.  ഒരു കോവിഡ് മരണവും ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഇന്നലെ രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്. മഹാരാഷ്ട്രയിലും കൊവിഡ് രോ​ഗികൾ ഉയരുകയാണ്. ഇന്നലെ 50 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. അതേസമയം രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ വീണ്ടും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കേണ്ടതില്ല. എന്നാൽ 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റർ എടുക്കേണ്ടതെന്നും ആരോഗ്യ വിദ്ഗ്ദർ വ്യക്തമാക്കി.

സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കര്‍ണാടക കൊവിഡ് ബോധവത്ക്കരണം തുടങങി. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വര്‍ഗ, സുള്ള്യപ്പദവ്, ജാല്‍സൂര്‍ എന്നിവിടങ്ങളിലാണിത്.കേരളത്തില്‍ കൊവിഡ് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോധവത്ക്കരണം മാത്രമാണ് ഈ കേന്ദ്രങ്ങളില്‍. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണങ്ങള് കണ്ടാല്‍ ഉടന്‍ പരിശോധന നടത്താന്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.ഇതിനിടയില്‍ കര്‍ണാടകയില്‍ കൊവിഡ് വകഭേദമായ ജെഎന്‍-1 റിപ്പോര‍്ട്ട് ചെയ്തു. ഉഡുപ്പി സ്വദേശിയായ 82 വയസുകാരനാണ് ചികിത്സയില്‍ ഉള്ളത്

Hot Topics

Related Articles