Friday, November 1, 2024
spot_img

കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ വിധി ഇന്ന്

കൊച്ചി:കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി.

പ്രതിക്ക് വധശിക്ഷ വരെ നൽകാൻ കഴിയും. പ്രോസിക്യൂഷൻ പ്രതിക്ക് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും നിലപാടെടുത്തിരുന്നു. എന്നാൽ, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം.

ശിക്ഷാ വിധി പ്രഖ്യാപനം ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ്. കേരളത്തിലെ സമൂഹത്തിന് ഈ വിധി ഒരു മുന്നറിയിപ്പായിരിക്കണം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് കർശന ശിക്ഷ നൽകണമെന്ന് സമൂഹം ആവശ്യപ്പെടുന്നു.

Hot Topics

Related Articles