Thursday, November 28, 2024
spot_img

ഡോക്ടര്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ആപ്പ് ‘യൂണിഡോക്കി’ന് യുഎഇയില്‍ തുടക്കമായി

ദുബായ്: എല്ലാവര്‍ക്കും ആരോഗ്യ പരിചരണം ലഭിക്കാനും യുഎഇയിലെ ഡിജിറ്റല്‍ ഹെല്‍ത് കെയര്‍ ഇക്കോ സിസ്റ്റം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് ഡോക്ടര്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ആപ്പിന് തുടക്കമായി. ഐപിഎ (ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍) സെപ്തംബര്‍ 30ന് ദുബായില്‍ സംഘടിപ്പിച്ച ബികണക്റ്റ് പരിപാടിയിലായിരുന്നു യൂണിഡോക്കിന് ഔപചാരിക സമാരംഭം കുറിച്ചത്.

യൂണിഡോക് ലോഗോ യുഎഇയുടെ മുന്‍ പരിസ്ഥിതി-ജല മന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ കിന്‍ദി പുറത്തിറക്കി. മൊബൈല്‍ ആപ്പ് ഐപിഎ സ്ഥാപക ഡയറക്ടറും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഡയറക്ടറുമായ ഫൈസല്‍ എ.കെയും, കോര്‍പറേറ്റ് വെബ്‌സൈറ്റ് ഐപിഎ ചെയര്‍മാനും ഹോട്ട്പാക്ക് ഗ്‌ളോബല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ ചാമക്കാലയും പ്രകാശനം ചെയ്തു.
ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന എമിറേറ്റിന്റെ ഡിജിറ്റൈസേഷന്‍ തന്ത്രത്തിനനുസൃതമായി ദുബായ് ഹെല്‍ത് അഥോറിറ്റി ആരോഗ്യ മേഖലയ്ക്കായി നിര്‍മിക്കുന്ന ഡിജിറ്റല്‍ ഇക്കോ സിസ്റ്റവുമായി യൂണിഡോക് ചേര്‍ന്നു നില്‍ക്കുന്നു. ഡോക്ടര്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത
അത്യന്താധുനിക പ്‌ളാറ്റ്‌ഫോമിലൂടെ രോഗികളുടെ ജീവിതം എളുപ്പമാക്കിയും അവരുടെ ‘പ്രാഥമിക’ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ വര്‍ധിപ്പിച്ചും ചികില്‍സയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ യൂണിഡോക് അതിനിര്‍ണായകമായ പങ്കു വഹിക്കുന്നു.

ഏറ്റവുമടുത്തുള്ള ക്‌ളിനിക്കുകളും ഹോസ്പിറ്റലുകളും കണ്ടെത്തിയും, നിര്‍ദിഷ്ട രോഗിയുടെ ഇന്‍ഷുറന്‍സ് ദാതാക്കളെ മനസ്സിലാക്കിയും, പേരുകളാല്‍ ഡോക്ടര്‍മാരെയും ക്‌ളിനിക്കുകളെയും സെര്‍ച്ച് ചെയ്തും, ഡോക്ടറുടെ പ്രോഫൈല്‍ വിലയിരുത്തി മൂന്നു ക്‌ളിക്കുകളില്‍ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക് ചെയ്ത് ഉറപ്പിക്കുന്നു. റീഷെഡ്യൂളിംഗിനും ക്യാന്‍സലേഷനും ഒറ്റ ക്‌ളിക്ക് ഓപ്ഷനും ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഒരു ഡോക്ടറെ കാണാന്‍ ക്‌ളിനിക്കുകളിലോ ആശുപത്രികളിലോ വിളിക്കേണ്ടതും ക്യൂ നില്‍ക്കേണ്ടതുമായ സാഹചര്യം ഈ ആപ്പ് മുഖേന ഇല്ലാതാവുകയാണ്. 400ലേറെ ആശുപത്രികളും ക്‌ളിനിക്കുകളും 2200ലധികം ഡോക്ടര്‍മാരും 30ലധികം സ്‌പെഷ്യാലിറ്റികളില്‍ വൈദഗ്ധ്യവുമുള്ള ഒരു ഹെല്‍ത് കെയര്‍ സിസ്റ്റത്തില്‍ നിന്നാണ് നാട്ടുകാരായ ടീം മുഖേന രോഗികള്‍ക്ക് ആരോഗ്യ പരിചരണം ലഭിക്കുക.

”ഡോക്ടര്‍ അപ്പോയിന്റ്‌മെന്റുകളുടെ ഷെഡ്യൂളിംഗിനും, ഡോക്ടറെ കാണാന്‍ ക്യൂവിലെ കാത്തിരിപ്പ് ഒഴിവാക്കിയും, ഇന്‍ഷുറന്‍സ് സ്വീകരിക്കുന്ന തൊട്ടരികിലെ ക്‌ളിനിക്കോ അല്ലെങ്കില്‍ ആശുപത്രിയോ സെര്‍ച്ച് ചെയ്യുന്നത് ലഘൂകരിച്ചും വിഘ്‌നങ്ങളില്ലാത്ത അനുഭവം രോഗിക്ക് പ്രദാനം ചെയ്യാനാണ് ഈ രോഗീ കേന്ദ്രിത ഡോക്ടര്‍ അപ്പോയിന്റിംഗ് ആപ്പിന്റെ ദൗത്യം. രാജ്യത്തെ ഡിജിറ്റല്‍ ഹെല്‍ത് കെയര്‍ വിപ്‌ളവത്തിന്റെ ചാലക ശക്തിയാണ് യൂണിഡോക്. അടുത്ത ഘട്ടത്തില്‍ ടെലികണ്‍സള്‍ട്ടേഷന്‍, ഇന്‍ഷുറന്‍സ് അപ്രൂവലുകള്‍, മെഡിക്കല്‍ ഡെലിവറി സേവനങ്ങള്‍ എന്നിവ സംയോജിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുകയാണ്” -യൂണിഡോക് പ്രോജക്ട് ഹെഡ് പരുള്‍ താക്കൂര്‍ പറഞ്ഞു.
”രോഗികള്‍ക്ക് ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനുള്ള പ്രക്രിയ ലളിതമാക്കിയ വിപ്‌ളവകരമായ ആപ്പാണ് യൂണിഡോക്. രാജ്യത്തെ മുഴുവന്‍ ക്‌ളിനിക്കുകളും ആശുപത്രികളും യൂണിഡോക് നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തി ഹോസ്പിറ്റല്‍, ക്‌ളിനിക് ശൃംഖലയുടെ പ്രവേശനക്ഷമത പരമാവധി വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്” -യൂണിഡോക് ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്കിംഗിലെ ടീം ലീഡ് നസീമ അനബഗില്‍ പറഞ്ഞു.

Hot Topics

Related Articles