Monday, August 25, 2025
spot_img

കാപ്പിൽ സനാബിലകത്ത് നീന്തൽ പരിശീലനം നടത്തി

കാപ്പിൽ :അജാനൂർ ലയൺസ് ക്ലബ്‌ ഉദുമ കാപ്പിൽ സനാബിലകത്ത് കെ.ബി.എം. സ്വിമ്മിംഗ് ക്ലബ്ബുമായി ചേർന്ന് കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തി.

ലയൺസ് ഡിസ്ട്രിക്ട് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ഗ്രീൻവുഡ് സ്കൂൾ പ്രിൻസിപ്പൽ ഗണേഷ് കട്ടയത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.
ക്ലബ് വൈസ് പ്രസിഡന്റ്‌ കെ ബി എം ഷെരീഫ് അധ്യക്ഷനായി. ക്ലബ്‌ ചാർട്ടർ പ്രസിഡന്റ്‌ എം ബി എം അഷ്‌റഫ്‌, ചന്ദ്രഗിരി ക്ലബ്‌ പ്രസിഡന്റ്‌ ഷെരീഫ് കാപ്പിൽ, ക്ലബ്‌ മെമ്പർഷിപ് ചെയർപേഴ്സൺ സിഎംകെ അബ്ദുള്ള, ഉദുമ പഞ്ചായത്ത് അംഗം ബഷീർ എം.എച്ച്, മുഹമ്മദ് കുഞ്ഞി, നാസർ ചെർക്കളം, ഖാദർ കോട്ടപ്പാറ എന്നിവർ സംസാരിച്ചു.
ക്ലബ്‌ സെക്രട്ടറി സലാം കെ പി സ്വാഗതവും ട്രഷറർ ഷെരീഖ് നന്ദിയും പറഞ്ഞു.

ആദ്യ ദിനം 70 ഓളം കുട്ടികൾ പരിശീലത്തിൽ പങ്കെടുത്തു.

Hot Topics

Related Articles