Friday, November 1, 2024
spot_img

മലയാളികളുടെ എല്ലാ ആഘോഷങ്ങളും ചേർത്തുപിടിക്കലിന്റെയും ഒരുമയുടെയും സന്ദേശം നൽകുന്നു:കല്ലട്ര മാഹിൻ ഹാജി

കാസർകോട്:മലയാളികളുടെ എല്ലാ ആഘോഷവും ചേർത്തു പിടിക്കലിന്റെയും നാടിന്റെ സമ്പന്നമായ സംസ്കൃതിയും സാഹോദര്യവും ആണ് വിളിച്ചോതുന്നതെന്ന് വ്യവസായ പ്രമുഖൻ കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു

ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഓണാഘോഷത്തോടനുബന്ധിച്ച് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രിയപ്പെട്ടവരുമൊത്ത് ഓണാഘോഷവും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ അദ്ധ്യക്ഷത വഹിച്ചു,ദുബായ് മലബാർ സാംസ്കാരിക ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.

കാസർകോട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി കെ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി,പ്രമുഖ വ്യവസായി സലീം തളങ്കര, മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റുബീന,കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളായ ബദറുൽ മുനീർ, ഹനീഫ പാറ,സുകുമാര കുതിരപ്പാടി,പ്രേമ ഷെട്ടി,ജയന്തി,ബി എ റഹ്മാൻ ആരിക്കാടി, ശരീഫ് ഉപ്പള,സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖരായ,അൻവർ കോളിയടുക്കം, ടി എം ഷുഹൈബ്, ഖലീൽ മാസ്റ്റർ, കമറുദ്ദീൻ തളങ്കര, ബി എൻ മുഹമ്മദ്‌ അലി,താജുദ്ദീൻ മൊഗ്രാൽ, ഫസൽ കൽക്കത്ത,മറിയം ഷൈഖ,ആസിഫ് കരോടാ, അബൂബക്കർ കടാങ്കോട്,ഹനീഫ് എംഎംകെ മുഹമ്മദ് കുഞ്ഞി കുമ്പോൽ,നൂർ ജമാൽ, പത്മനാഭൻ, തുടങ്ങിയവർ സംസാരിച്ചു.

സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യം ടി എം സയിദ് തെക്കിൽ, സംസ്ഥാന അധ്യാപക അവാർഡ് നേടിയ കൃഷ്ണ കുമാർ പള്ളിയത്ത് ഉദിനൂർ, പ്രമുഖ മാപ്പിളപ്പാട്ട് ഗായികയും അധ്യാപകയും ഗായികയുമായ സുലൈഖ ബഷീർ, സംഗീത കലാരംഗത്തെ പ്രമുഖൻ കലാഭവൻ രാജു, കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം നേടിയ രക്ഷ എൻ,സംസ്ഥാന സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ടീമിൽ ഇടം നേടിയ മൊഗ്രാൽ പുത്തൂറിലെ ആയിഷ മിറാന എന്നിവർ ആദരം ഏറ്റവാങ്ങി സംസാരിച്ചു.

മുഹമ്മദ്‌ കുഞ്ഞി നന്ദി പറഞ്ഞു

Hot Topics

Related Articles