Friday, November 1, 2024
spot_img

വിസ്ഡം യൂത്ത് ജില്ലാ ഖുർആൻ സമ്മേളനം ഞായറാഴ്ച്ച

കാസർകോട്:വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ആഗസ്റ്റ് 27 ഞായറാഴ്ച 2 മണി മുതൽ കാസർഗോഡ് ടൗൺ ഹാളിൽ നടക്കും. സമ്മേളനം ഷെയ്ക്ക് ഡോ: താരീഖ് സഫിയുറഹ്മാൻ മുബാറക്പുരി അൽ മദനി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ഫഹൂം മുബാറക് അധ്യക്ഷത വഹിക്കും.

മനുഷ്യർക്ക് മാർഗ്ഗദർശനമായ ദൈവീക ഗ്രന്ഥമായ വിശുദ്ധ ഖുർആൻ പഠനവും അതിൻ്റെ പ്രചാരണവുമാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത്. ജില്ലയിൽ നടന്നുവരുന്ന ഖുർആൻ ഹദീസ് ലേണിംഗ് സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാനും സമ്മേളനം കാരണമാകും.

സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ സന്ദേശ പ്രചാരണ പരിപാടികൾ നടന്നു. സന്ദേശ രേഖാവിതരണം, സന്ദേശ പ്രചാരണം, ശാഖകളിൽ മധുരം ഖുർആൻ സംഗമങ്ങൾ, ഓൺലൈൻ തീം പോസ്റ്ററുകൾ, പ്രവർത്തക കൺവെൻഷനുകൾ തുടങ്ങിയ വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ, വഴിതെറ്റുന്ന കൗമാരം, കുഞ്ഞുങ്ങളിലെ മൊബൈൽ അഡിക്ഷൻ തുടങ്ങിയ പ്രശ്‌ങ്ങൾക്കുള്ള പരിഹാരം വിശുദ്ധ ഖുർആനിന്റെയും പ്രവാചക ചര്യയുടെയും വെളിച്ചത്തില്‍ സമ്മേളനം ചർച്ച ചെയ്യും.

സമ്മേളനത്തിൽ ഹാരിസ് കായക്കൊടി, സി.പി. സലീം, മുജാഹിദ് ബാലുശ്ശേരി, മുനവ്വർ സ്വലാഹി, ഷഫീഖ് സ്വലാഹി, മുജീബ് റഹ്മാൻ സ്വലാഹി, അഷ്റഫ് സലഫി, അഷ്കർ സലഫി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് പ്രഭാഷണം നടത്തും.

ജില്ലയിലെ ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ പഠിതാക്കൾ സമ്മേളനത്തിൽ കുടുംബ സമേതം പങ്കെടുക്കും. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, ബദിയടുക്ക, ചെർക്കള, കുമ്പള, കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്നായി രണ്ടായിരത്തിൽപരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വിവിധ സെഷനുകളിലായി
വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി അബൂബക്കർ കൊട്ടാരം , അനീസ് മദനി, ഡോ: മുഹമ്മദ് രിസ് വാൻ, ഡോ :മുഹമ്മദ് ഫാരിസ്, ഡോ :അബ്ദുൽ വഹാബ്, ബസ്മൽ ചൂരി, മുക്താർ ബിൻ ഹമീദ് , യാസർ അൽ ഹികമി, ശിഹാബ് മൊഗ്രാൽ, റഫീക് മൗലവി, നൗഫൽ ഒട്ടുമ്മൽ, റഹീസ് പട്ല, അബ്ദുറഹ്മാൻ പരവനടുക്കം, ഷംസാദ് മാസ്റ്റർ , അസീസ് ചെട്ടുംകുഴി, റഷീദ് അണങ്കൂർ, സഫ്‌വാൻ പാലോത്ത്, തുടങ്ങിയവർ സംസാരിക്കും.
സമ്മേളനത്തിൻ്റെ ഭാഗമായുള്ള ബാല സമ്മേളനം അതേ സമയത്ത് തൊട്ടടുത്തുള്ള മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും

ഖുർആന്‍ ഹദീസ് ലേര്‍ണിംഗ് സ്കൂള്‍ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും പീസ് റേഡിയോ ട്രഷർ ഹണ്ട് മത്സരത്തിലെ വിജയികൾക്കുമുള്ള അവാര്‍ഡ്ദാനവുംസമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.

Hot Topics

Related Articles