Monday, August 25, 2025
spot_img

മദ്രാസ് സർവകലാശാല എം.എ.മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ സൂരജിനെ മുസ്ലിം യൂത്ത് ലീഗ് അഭിനന്ദിച്ചു

മുളിയാർ: മദ്രാസ് സർവകലാശാലയിൽ
എം.എ. മലയാളത്തിൽ
ഒന്നാം റാങ്ക് നേടി ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും കേരളവർമ സ്വർണ മെഡൽ
ഏറ്റു വാങ്ങി മുളിയാറിൻ്റെ അഭിമാന മായിമാറിയ ആലൂർ ആൽനടുക്കം
ഗംഗാധരൻ, രാധ എന്നിവരുടെ മകൻ
സൂരജിനെ ആലൂർ ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
അഭിനന്ദിച്ചു.
2022ലെ മികച്ച
എം.എ മലയാളം പ്രോജക്ടിന് പ്രഥമ പ്രൊഫ. ജി.പത്മറാവു സ്മാരക ദേശീയ പുരസ്കാരവും
സൂരജ് കരസ്ഥമാക്കി യിട്ടുണ്ട്. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് ഉപഹാരം കൈമാറി.
ഗ്രാമ പഞ്ചായത്ത് അംഗം രമേശൻ മുതലപ്പാറ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.കെ. ഹംസ,മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂർ,പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി, ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂർ സംബന്ധിച്ചു.

Hot Topics

Related Articles