പള്ളിക്കര: പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 1-ാംവാർഡ് ബേക്കലിൽ പുതുക്കിപ്പണിത് മാസങ്ങളോളമായ ഹോമിയോ ആശുപത്രി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒന്നാം വാർഡ് മെമ്പർ ചോണായി മുഹമ്മദ് കുഞ്ഞി പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തി. മുസ്ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹമീദ് ബാങ്കിന്റെ അധ്യക്ഷതയിൽ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
സുന്ദരൻ കുറിച്ചികുന്ന് സ്വാഗതം പറഞ്ഞു. കെ.പി.സി.സി.മെമ്പർ ഹക്കീം കുന്നിൽ, മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഹനീഫ കുന്നിൽ, യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, സി.എം.പി.ജില്ലാ കമ്മിറ്റി അംഗം കെ.എൻ.രാജേന്ദ്രപ്രസാദ്,സോളാർ കുഞ്ഞമ്മദ് ഹാജി, ടി. പി. കുഞ്ഞബ്ദുള്ള, മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ ട്രഷറർ ഷാനവാസ് എം.ബി, പളളിക്കര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.ഷാഫി, രാജേഷ് പള്ളിക്കര, കുഞ്ഞബ്ദുള്ള ഹാജി, അബ്ദുൽ കാദർ കോട്ട, എ എം.അബ്ദുൽ ഖാദർ പൂച്ചക്കാട്, അബ്ബാസ് മഠത്തിൽ, സത്താർ തൊട്ടി, ഹനീഫ.ടി.ആർ, റഷീദ് ഹാജി കല്ലിങ്കൽ, അബ്ദു സലാം കളനാട്, നൂർ മുഹമ്മദ്, സിറാജ് മഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല ബഷീർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അബ്ബാസ് തെക്കുപുറം, എം.പി. ജയശ്രീ, മുനീർ തമന്ന, ശറഫുദ്ധീൻ മഠത്തിൽ, സെമിർ മഠത്തിൽ, മുനീർ കല്ലിങ്കാൽ, ഹനിഫ കട്ടക്കൽ, അഹമ്മദ് ബേക്കൽ, ഹക്കിം ബേക്കൽ, ഹംസ ഷെയ്ഖ് മാസ്റ്റർ,മജിദ് പള്ളിക്കര അബ്ദുള്ള കുഞ്ഞി കടവത്ത്. എം. എച്ച്. മുസ ബിലാൽ, കണ്ണൻ കരുവാക്കോട്, ഖത്തർ സാലിഹ് ഹാജി എന്നിവർ സംബന്ധിച്ചു.
മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഇ.എ ബക്കർ നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.