പെരിയടുക്ക:എം.പി ഇന്റർനാഷണൽ സ്കൂളിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിനെ കുറിച്ചുള്ള പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷാരോൺ അൻവർ സി.കെയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ കബീറത്ത് സുൽത്താന സ്വാഗത പ്രസംഗം അവതരിപ്പിച്ചു. എം.പി ഇന്റർനാഷണൽ സ്കൂൾ പ്രിസിപ്പാൾ ഡോ.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫയർ ആൻഡ് റെസ്ക്യൂ കാസർകോട് സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശ് കുമാർ നിർവഹിച്ചു. സ്കൂൾ മാനേജർ പി.എം ഷംസുദ്ദീൻ അനുമോദനം അറിയിച്ചു. സയൻസ് സർക്കിൾ ഹെഡ് നഫീസത്ത് ഷഹനാസ് ‘സയൻസ് സർക്കിൾ റിപ്പോർട്ട്’ അവതരിപ്പിച്ചു.തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ അറിഞ്ഞിരിക്കേണ്ട രക്ഷാപ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു കൊടുക്കുകയും. കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.
ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ കെ വി മനോഹരൻ, ഓഫീസർ എം ഉമ്മർ തുടങ്ങിയവരും കുട്ടികളുമായി സംവദിച്ചു. ഒൻപതാം ക്ലാസ്സിലെ വിലായത്ത് ഖദീജയുടെ നന്ദിയോടെ അവസാനിച്ച പരിപാടിയിൽ സ്കൂൾ അക്കാഡമിക് കോർഡിനേറ്റർ റാഹിന, സയൻസ് വിഭാഗം തലവൻ ഹിദായത്തുള്ള തുടങ്ങിയവരും പങ്കെടുത്തു.