Thursday, November 28, 2024
spot_img

റാലിക്കിടെ മുദ്രാവാക്യം വിളിച്ച സംഭവം നടപടികൾ കർശനമാക്കി പോലീസ്,സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം

കാഞ്ഞങ്ങാട് നടന്ന
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന IPS ന്റെ നേതൃത്വത്തിൽ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ഉടൻ തന്നെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും മുദ്രാവാക്യം വിളിച്ച ആൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.അബ്ദുൽ സലാം 18 വയസ്, ചിറമ്മൽ ഹൌസ്, കല്ലുരാവി,2)ഷെരിഫ് കല്ലുരാവി ഹൌസ്, കല്ലുരാവി 3)ആഷിർ . അൻവർ മാൻസിൽ, കാലിച്ചാനടുക്കാം 4) അയൂബ് പി.എച്,45 വയസ് ഇക്ബാൽ റോഡ്,5)പി.മുഹമ്മദ്‌ കുഞ്ഞി, 55 വയസ് ഷംല മാൻസിൽ, കാര ക്കുണ്ട്, പടന്നക്കാട് എന്നിവർ ആണ് അറസ്റ്റിൽ ആയത്.
ജില്ലയിൽ ഉടനീളം പോലീസ് കർശനമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വർഗീയചുവ ഉള്ള മെസ്സേജുകൾ പ്രചരിപ്പിക്കുന്ന ആളുകൾ ക്കെതിരെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കും. ഗ്രൂപുകളിൽ ഇത്തരം മെസ്സേജുകൾ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ്‌ അഡ്മിൻ മാരെ പ്രതി ചേർക്കും.ഇന്ന് മുതൽ രാത്രി കാലങ്ങളിൽ കർശന വാഹന പരിശോധന ഉണ്ടാവും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുൻകരുതൽ ആയി അറസ്റ്റ് ചെയ്യും

Hot Topics

Related Articles