Sunday, August 24, 2025
spot_img

ബാനത്തെ സുവർണ താരങ്ങൾക്ക് ഗംഭീര സ്വീകരണം

ബാനം:ദേശീയ വടംവലി മത്സരത്തിൽ അണ്ടർ 15  വിഭാഗത്തിൽ കേരളത്തിന് വേണ്ടി സ്വർണ്ണം നേടി ബാനം ഗവ.ഹൈസ്‌കൂളിന്റെ  അഭിമാന താരങ്ങളായ  അനാമിക ഹരീഷ്, പി.ശ്രാവണ എന്നിവർക്ക് സ്വീകരണം നൽകി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പിടിഎ പ്രസിഡന്റ്  കെ.എൻ അജയൻ, അധ്യാപകനായ നിഷാന്ത് രാജൻ എന്നിവർ ചേർന്ന് ബൊക്കയും മാലയും നൽകിയാണ് സ്വീകരിച്ചത്. രക്ഷിതാക്കളും സന്നിഹിതരായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഇരുവരും ദേശീയതലത്തിൽ സ്വർണം നേടിയ ടീമിന്റെ ഭാഗമാകുന്നത്

Hot Topics

Related Articles