Thursday, November 28, 2024
spot_img

‘യൂറോപ്പിന്‌ പ്രത്യേക വ്യോമപ്രതിരോധ സംവിധാനം വേണം’

പാരിസ്‌
യൂറോപ്യൻ രാജ്യങ്ങൾക്ക്‌ സ്വന്തമായ വ്യോമപ്രതിരോധ സംവിധാനം വേണമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ. ഇതിനായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത്‌ അബദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. പാരിസിൽ നടന്ന, 20 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മാക്രോൺ.

ഉക്രയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണം വ്യോമപ്രതിരോധ സംവിധാനം കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയാണ്‌ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ അമിതമായി ആശ്രയിക്കുന്നതെന്തിന്‌? യൂറോപ്പിൽത്തന്നെ നിർമിക്കുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നതാണ്‌ അഭികാമ്യം– അദ്ദേഹം പറഞ്ഞു.

മുമ്പ്‌ ജർമനി മുന്നോട്ടുവച്ച യൂറോപ്യൻ സ്കൈ ഷീൽഡ്‌ പ്രോജക്ടിനോടുള്ള നിശിതമായ വിമർശം തുടരുകയുമാണ്‌ ഫ്രാൻസ്‌. ആയുധങ്ങൾക്കായി അമേരിക്കൻ കമ്പനികളെ അമിതമായി ആശ്രയിക്കുന്ന നിർദേശങ്ങളുള്ള പദ്ധതി യൂറോപ്പിന്റെ വ്യോമമേഖലയിലെ പരമാധികാരത്തെ ഹനിക്കുന്നതാണെന്ന വാദം മാക്രോൺ ആവർത്തിച്ചു.
 

Hot Topics

Related Articles